Friday, November 5, 2010


മണിപ്രവാളം


  1. മണിപ്രവാളഭാഷയുടെയും പാട്ടിന്റെയും പ്രമാണ ലക്ഷണഗ്രന്ഥം - ലീലാതിലകം
  2. മണിപ്രവാളത്തിനു ലീലാതിലകകാരന്‍ നല്‍കിയ ലക്ഷണം - ഭാഷാസംസ്കൃതയോഗം
  3. മണിപ്രവാളസാഹിത്യമാലയുടെ നാടുനായകമായി ശോഭിക്കുന്ന ഒരു മനോമോഹനകാവ്യം - ചന്ദ്രോത്സവം
  4. ചന്ദ്രോത്സവത്തിലെ നായിക – മേദിനീവെണ്ണിലാവ്
  5. ചന്ദ്രോത്സവം ആദ്യമായി പ്രസിദ്ധീകൃതമായത് - കവനോദയം മാസിക
  6. ' യുവജനമുതുകെന്നും പൊന്മണിത്തണ്ടുമേറി ' വരുന്ന മണിപ്രവാളകൃതി - ചന്ദ്രോത്സവം
  7. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി - ചന്ദ്രോത്സവം
  8. മണിപ്രവാളത്തെക്കുറിച്ച് പരാമര്‍ശമുള്ള ബുദ്ധ മിത്രനാരുടെ വ്യാകരണ ഗ്രന്ഥം - വീരചോഴിയം
  9. കേരളഭാഷയിലുണ്ടായ ആദ്യ വ്യാകരണഗ്രന്ഥം - ലീലാതിലകം
  10. ലീലാതിലകത്തിന്റെ കാലം - 14 - )0 ശതകം
  11. ലീലാതിലകത്തിന് എത്ര ശില്പങ്ങളുണ്ട് - ഏഴ്
  12. ലീലാതിലകത്തിലെ പ്രതിപാദനരീതി - സൂത്രം , വൃത്തി , ഉദാഹരണം
  13. ലീലാതിലകത്തിന് ആദ്യമായി പരിഭാഷ തയ്യാറാക്കിയത് - അപ്പന്‍ തമ്പുരാന്‍
  14. ലീലാതിലകം മുഴുവനായി പരിഭാഷപ്പെടുത്തിയത് - ആറ്റൂര്‍ കൃഷ്ണപിഷാരടി
  15. ലീലാതിലകം ഉള്വഹിക്കുന്ന ഭാഷാസംവാദം - കൂന്തല്‍വാദം
  16. മണിപ്രവാളത്തെ അഞ്ചായി തരംതിരിച്ചിരിക്കുന്നത് - ഉത്തമം , ഉത്തമകല്‍പം , മധ്യമം ,
    മധ്യമകല്പം , അധമം
  17. ഉത്തമ മണിപ്രവാളത്തിന്റെ ലക്ഷ്ണമെന്ത് - ഭാഷയ്ക്കും രസത്തിനും പ്രാധാന്യമേറിയതും , സംസ്കൃതത്തിന് പ്രാധാന്യം കുറഞ്ഞും ഇരിക്കുന്നത്
  18. പ്രാചീന മണിപ്രവാളത്തിലെ ആദ്യകൃതി - വൈശിക തന്ത്രം
  19. മണിപ്രവാളത്തിലെ രണ്ടു പ്രബല സാഹിത്യ കൃതികള്‍ - ചമ്പുപ്രസ്ഥാനവും , സന്ദേശകാവ്യ പ്രസ്ഥാനവും
  20. വൈശിക തന്ത്രത്തിലെ വിഷയം - അനംഗസേന എന്ന ഗണികക്ക് വലിയമ്മ നല്‍കുന്ന ഉപദേശം
  21. വൈശിക തന്ത്രത്തിലെ നായിക - അനംഗസേന
  22. ഒരു വേശ്യോപനിഷത്ത് എന്നറിയപ്പെടുന്ന കൃതി - വൈശിക തന്ത്രം
  23. പ്രാചീന മണിപ്രവാള കാലത്തെ പ്രധാന കൃതികള്‍ - വൈശിക തന്ത്രം , അച്ചീ ചരിതങ്ങള്‍ , ഉണ്ണുനീലി സന്ദേശം , ചന്ദ്രോത്സവം
  24. ലീലാതിലകത്തില്‍ വൈശിക തന്ത്രത്തിലെ എത്ര പദ്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട് - അഞ്ച്
  25. മണിപ്രവാളത്തില്‍ രചിക്കപ്പെട്ട വൈദ്യ ശാസ്ത്ര ഗ്രന്ഥം - ആലത്തൂര്‍ മണിപ്രവാളം (ആലത്തൂര്‍ നമ്പി )
  26. ഭാഷയിലെ ആദ്യ മണിപ്രവാള കൃതി - ശ്രീകൃഷ്ണചരിതം മണിപ്രവാളം
  27. ആയുര്‍വേദ ചികിത്സാക്രമങ്ങള്‍ പരാമര്‍ശിക്കുന്ന മണിപ്രവാള ഗ്രന്ഥം - ആലത്തൂര്‍ മണിപ്രവാളം
  28. ചന്ദ്രോത്സവത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കേരളീയകവികള്‍ - പുനം , ശങ്കരവാര്യര്‍ , രാഘവവാര്യര്‍
  29. ചന്ദ്രോത്സവം ഒരു ഹാസകവനമെന്നു അഭിപ്രായപ്പെട്ടത് - ഇളംകുളം
  30. ജാവയിലെ മണിപ്രവാളം എന്ന ലേഖനം എഴുതിയത് - സര്‍ദാര്‍ കെ.എം.പണിക്കര്‍
  31. മണിപ്രവാളകാവ്യങ്ങളില്‍ പരാമര്‍ശിക്കുന്ന രണ്ടു പ്രധാന ഗ്രാമങ്ങള്‍ - ചോകിരം ഗ്രാമവും, പന്നിയൂര്‍
    ഗ്രാമവും
  32. മണിപ്രവാളകാലഘട്ടത്തിലെ ചില ലഘു കാവ്യങ്ങള്‍ - ചെറിയച്ചി, മല്ലി നിലാവ് , ഉത്തരാചന്ദ്രിക , കൌണോത്തര , ഇളയച്ചീകടാക്ഷദശകം
  33. പൂന്താനത്തിന്റെ മണിപ്രവാളകാവ്യം - ഭാഷകര്‍ണ്ണാമൃതം

പ്രാചീന ചമ്പുക്കള്‍



  1. ചാര്യദണ്ഡി കാവ്യദര്‍ശനത്തില്‍ ചമ്പുവിനു കൊടുക്കുന്ന നിര്‍വചനം - “ഗദ്യപദ്യമയം കാവ്യം ചമ്പൂരിത്യഭിധീയതേ "
  2. ഇന്നറിയപ്പെടുന്ന ചമ്പുക്കളില്‍ പ്രാചീനമായത് - ത്രിവിക്രമന്റെ നളചമ്പു
  3. ചമ്പുക്കളില്‍ പ്രധാനമായും കാണുന്നഭാഷാരീതികളെവ – മുഴുസംസ്കൃതം , പ്രൌഡിമണിപ്രവാളം , ലളിതമണിപ്രവാളം , സംസ്കൃതപ്രാകൃതം , പച്ചമലയാളം
  4. ചമ്പുഗദ്യം എഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം - തരംഗിണി
  5. കേരളീയ സംസ്കൃത ചമ്പുക്കളില്‍ ആദ്യത്തേത് - അമോഘരാഘവം
  6. കേരളത്തിലെ പ്രഥമചമ്പു എന്ന സ്ഥാനം അര്‍ഹിക്കുന്ന കൃതി - ഉണ്ണിയച്ചീചരിതം
  7. ഉണ്ണിയച്ചീ ചരിതത്തിന്റെ കര്‍ത്താവ്‌ - തേവന്‍ ചിരികുമാരന്‍
  8. ഉണ്ണിയാടിചരിതത്തിന്റെ കര്‍ത്താവ്‌ - ദാമോദരച്ചാക്യാര്‍
  9. ശിവവിലാസം സംസ്കൃതകാവ്യത്തിന്റെ കര്‍ത്താവ്‌ - ദാമോദരച്ചാക്യാര്‍
  10. ശിവവിലാസത്തിലെ പ്രതിപാദ്യം - ഉണ്ണിയാടിയുടെ വിവാഹം
  11. ഭാഷാചമ്പുക്കളില്‍ വെച്ച് ഏറ്റവും പഴക്കമുള്ളത് - ഉണ്ണിയച്ചീചരിതം
  12. ചമ്പുഗദ്യങ്ങള്‍ ഉണ്ടാക്കാന്‍ ദണ്ഡകങ്ങളെ ഉപയോഗിച്ച് തുടങ്ങിയ കവി - പുനം നമ്പൂതിരി
  13. ദണ്ഡകം എന്നാല്‍ - ഒരു പാദത്തില്‍ 26 നു മേല്‍ അക്ഷരം ഉള്ള സമവൃത്തം
  14. പുനം നമ്പൂതിരി ആരുടെ സദസ്യനായാണ് അറിയപ്പെടുന്നത് - മാനവിക്രമന്റെ
  15. പതിനെട്ടരക്കവികള്‍ എന്ന കവി സമൂഹത്തിലെ അരക്കവി ആര് - പുനം നമ്പൂതിരി
  16. പുനത്തിന്റെ സമകാലികനായ സംസ്കൃത പണ്ഡിതകവി - ഉദ്ദണ്ഡശാസ്ത്രികള്‍
  17. ചമ്പുഗദ്യം എഴുതാന്‍ ഉപയോഗിക്കുന്ന പ്രധാന ദണ്ഡകങ്ങള്‍ - ചണ്ഡവൃഷ്ടിപ്രയാതം , ഇക്ഷുദാണ്ഡിക 
  18. ഭാഷയിലെ ഏറ്റവും വലിയ ചമ്പുകൃതി - രാമായണം ചമ്പു
  19. രാജരത്നാവലീയത്തിലെ നായികാനായകന്മാര്‍ - രാമവര്‍മ്മയും മന്ദാരമാലയും
  20. കൊടിയവിരഹത്തിലെ നായികാനായകന്മാര്‍ - സംഗീതകേതുവും ശൃംഖാരചന്ദ്രികയും
  21. മണിപ്രവാളത്തിലെ ലഘുകൃതികളെയും മുക്ത്ങ്ങളെയും ചേര്‍ത്തു പ്രസിദ്ധീകരിച്ച കൃതി - പദ്യരത്നം
  22. പദ്യരത്നത്തിന് ആ പേര് നിര്‍ദേശിച്ചത് - കോലത്തെരി ശങ്കരമേനോന്‍
  23. ചെരിയച്ചിയില്‍ ഉപയോഗിച്ചിരിക്കുന്ന വൃത്തം - മാലിനി
  24. മണിപ്രവാള കാലഘട്ടത്തിലുണ്ടായ ഒരു നഗരവര്‍ണ്ണനാ കാവ്യം - അനന്തപുരവര്‍ണ്ണന
  25. ആഴ്വാന്‍ഞ്ചേരിത്തമ്പ്രാക്കളെക്കുറിച്ച് പരാമര്‍ശിക്കുന്ന പ്രാചീന ചമ്പു - ഉണ്ണിച്ചിരുതേവിചരിതം
  26. ഭോജരാജന്റെ രാമായണം ചമ്പു പൂര്‍ത്തിയാക്കിയത് - ലക്ഷ്മണ പണ്ഡിതന്‍
  27. ഭോജരാജന്റെ രാമായണം ചമ്പു ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത് - കടത്തനാട്ട് കൃഷ്ണവാര്യര്‍
  28. പുനത്തിന്റെ പ്രസിദ്ധ ചമ്പു കാവ്യം - രാമായണം ചമ്പു
  29. നൈഷധം ചമ്പു രചിച്ചത് - മഴമംഗലം നാരായണന്‍ നമ്പൂതിരി
  30. രാമായണം ചമ്പു പൂര്‍ണ്ണമായി പ്രസിദ്ധപ്പെടുത്തിയത് - കെ.ശങ്കരമേനോന്‍
  31. ഭാഷാ നൈഷധം ചമ്പു ആദ്യമായി പ്രസിദ്ധം ചെയ്തത് - ഗോവിന്ദപിള്ള
  32. നള ചമ്പു - ത്രിവിക്രമകവി
  33. നീലകണ്‌ഠവിജയം - നീലകണ്‌ഠ ദീക്ഷിതര്‍
  34. സന്താനഗോപാലം - അശ്വതി തിരുനാള്‍
  35. വല്ലീ പരിണയം - സുബ്രഹ്മണ്യ ദീക്ഷിതര്‍
  36. രുഗ്മാംഗദ ചരിതം - രാമസ്വാമി ശാസ്ത്രികള്‍
  37. കംസവധം - കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
  38. രുക്മിണീസ്വയംവരം , ശ്രീകൃഷ്ണചമ്പു , ബാണയുദ്ധം - എടവെട്ടിക്കാട്ടു നമ്പൂതിരി




    ആധുനിക ചമ്പുക്കള്‍
    1. ആധുനിക ചമ്പുക്കളില്‍ ആദ്യത്തേത് - രാമവര്‍മ്മ കോയിത്തമ്പുരാന്റെ മീന കേതന ചരിതം ചമ്പു
    2. ആധുനിക ചമ്പുക്കളില്‍ വലിപ്പംകൊണ്ട് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് - വാരനാട്ടു കെ.പി.ശാസ്ത്രികളുടെ ശ്രീചിത്രാഭിഷേക ചമ്പു
    3. ഏറ്റവുംകൂടുതല്‍ സംസ്കൃത ചമ്പുക്കള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് - ചുനക്കര ഉണ്ണികൃഷ്ണ വാര്യര്‍
    4. ഉള്ളൂര്‍ രചിച്ച ചമ്പു - സുജാതോദ്വഹം
    5. മഴ മംഗലത്തിന്റെ ഭാഷാ നൈഷധം ചമ്പുവിന് പ്രാഞ്ജലി എന്ന പേരില്‍ വ്യാഖ്യാനം തയ്യാറാക്കിയത് - പാട്ടത്തില്‍ പത്മനാഭമേനോന്‍
      മറ്റു ചില ചമ്പുക്കള്‍
    • ഉഷാകല്യാണം - ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍
    • ഗൌരീപരിണയം - ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍
    • സന്താനഗോപാലം - കരുവേലി ഗൌരിക്കുട്ടിയമ്മ
    • ശ്രീമൂലരാജ ഷഷ്ടിടിപൂര്‍ത്തി - കിളിമാനൂര്‍ ഉത്തമര്‍ മൂത്ത കോയിത്തമ്പുരാന്‍
    • പാലാഴി മഥനം - പി.ശങ്കരന്‍ നമ്പ്യാര്‍
    • ഹൈദര്‍ നായ്ക്കന്‍ - കെ.എം.പണിക്കര്‍


1 comment:

Sreekumar Elanji said...

നല്ല സംരഭം. തീര്‍ച്ചയായും സഹായിക്കാം. അഭിനന്ദനങ്ങള്‍...