Friday, November 5, 2010

ആട്ടക്കഥ

  1. കേരളീയ ദൃശ്യകലയായ കഥകളിക്ക് അവലംബമായുള്ള സാഹിത്യരൂപം - ആട്ടക്കഥ
  2. ആട്ടക്കഥയിലെ ഭാഷ – സംസ്കൃതബഹുലമായ മണിപ്രവാളം
  3. ആട്ടക്കഥാസാഹിത്യത്തിന്റെ ഉപജ്ഞാതാവ് - കൊട്ടാരക്കരതമ്പുരാന്‍
  4. ആട്ടക്കഥയില്‍ ഒരു ശൃംഖാരപ്പദമെങ്കിലും വേണം എന്ന നിബന്ധന ഉടലെടുത്തത് - കല്ലടിക്കോടന്‍ സമ്പ്രദായത്തില്‍ നിന്ന്
  5. ആട്ടക്കഥാസാഹിത്യത്തില്‍ എല്ലാവിധത്തിലും ഒന്നാംസ്ഥാനം അര്‍ഹിക്കുന്ന കവീശ്വരന്‍ - ഉണ്ണായി വാര്യര്‍
  6. കഥകളിയുടെ പൂര്‍വരൂപം - രാമനാട്ടം
  7. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് - കൊട്ടാരക്കരത്തമ്പുരാന്‍
  8. ഉണ്ണായിവാര്യരുടെ ആട്ടക്കഥ – നളചരിതം
  9. ആട്ടക്കഥയിലെ അത്ഭുതപ്രഭാവന്‍ - ഉണ്ണായിവാര്യര്‍
  10. കഥകളിയുടെ ആദിരൂപമെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന കലാരൂപം - രാമനാട്ടം
  11. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് - കോഴിക്കോട്ടു മാനവേദരാജാവ്‌
  12. കൃഷ്ണനാട്ടത്തിന് അവലംബമായ കൃതി - കൃഷ്ണഗീതി
  13. ആട്ടക്കഥ രചന നടത്തിയ ഒരേ ഒരു സ്ത്രീ - കുട്ടിക്കുഞ്ഞു തങ്കച്ചി
  14. കഥകളിയിലെ പ്രധാനവേഷങ്ങള്‍ - മിനുക്ക് , പച്ച, കത്തി, കരി, താടി
  15. കഥകളിയിലെ വാദ്യങ്ങള്‍ - ചെണ്ട , ശുദ്ദമദ്ദളം, ചേങ്കില , ഇലത്താളം
  16. കഥകളി വേഷങ്ങളെ തരംതിരിച്ചിരിക്കുന്നത് - സാത്വികം , രാജസം , താമസം എന്നീ ത്രിഗുണങ്ങളെ ആസ്പദമാക്കി
  17. കഥകളിചടങ്ങുകള്‍ - കേളി , അരങ്ങുകേളി , തോടയം , വന്ദനശ്ലോകങ്ങള്‍ , പുറപ്പാട് , മേളപ്പദം
  18. കഥകളിയില്‍ കോട്ടയത്ത്തമ്പുരാന്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍ അറിയപ്പെടുന്നത് - കല്ലടിക്കോടന്‍
  19. കല്ലടിക്കോടന്‍ സമ്പ്രദായക്കാരുടെ കുലഗുരു - വെള്ളാട്ട് ചാത്തുപണിക്കര്‍
  20. കപ്ലിങ്ങാട്ടു നമ്പൂതിരി ഏര്‍പ്പെടുത്തിയ കപ്ലിങ്ങാടന്‍ രീതിയുടെ മറ്റൊരു പേര് - നെടുംബുര സമ്പ്രദായം
  21. കഥകളിക്കാരില്‍ ആദ്യമായി കളിയോഗം നടത്തിയത് - കപ്ലിങ്ങാട്ടു നമ്പൂതിരി
  22. കല്ലുവഴിച്ചിട്ടയുടെ ആവിഷ്കര്‍ത്താവ്‌ - ഇട്ടിരാരിച്ചമേനോന്‍
  23. കളിയാശാന്‍മാരില്‍ ആദ്യമായി കളിയോഗം നടത്തിയത് - ഇട്ടീരിപ്പണിക്കര്‍
  24. ' ബാലഭാരതം ' എന്ന പേരില്‍ സംസ്കൃതത്തില്‍ നാട്ട്യശാസ്ത്ര ഗ്രന്ഥം രചിച്ചത് - രാമവര്‍മ്മ മഹാരാജാവ്
  25. പ്ലേഗുവധം ആരുടെ ആട്ടക്കഥയാണ് - കെ.സി.നാരായണന്‍ നമ്പ്യാര്‍
  26. ഉമാകേരളം ആട്ടക്കഥയാക്കിയത് - പി.എന്‍.പരമേശ്വരന്‍
  27. ആട്ടക്കഥകളെ പരിഹസിചെഴുതിയ ആട്ടക്കഥ – പാട്ടുണ്ണീ ചരിതം
  28. പാട്ടുണ്ണീചരിതത്തിന്റെ മറ്റൊരു പേര് - സംഗീതബാലചരിതം
  29. കോട്ടയത്തുതമ്പുരാന്റെ ആട്ടക്കഥകളില്‍ ഏറ്റവും ജനപ്രീതി നേടിയ കഥ – കല്യാണസൌഗന്ധികം
  30. നളചരിതം ആട്ടക്കഥക്ക് എ.ആര്‍.രാജരാജവര്‍മ്മ എഴുതിയ അവതാരിക – കാന്താരതാരകം
  31. കഥകളി പുരസ്ക്കാരം കേരള സര്‍ക്കാര്‍ ആരംഭിച്ചത് - 2000 ല്‍
  32. പ്രഥമ പുരസ്ക്കാരം ലഭിച്ചത് - കലാമണ്ഡലം രാമന്കുട്ടിക്ക്
  33. ആട്ടക്കഥാ സാഹിത്യത്തിനുള്ള പ്രഥമ ഉണ്ണായിവാര്യര്‍ പുരസ്ക്കാരം നേടിയത് - കെ.നരേന്ദ്ര വാര്യര്‍

2 comments:

Anonymous said...

very useful site! congras.

കൈലാസി: മണി,വാതുക്കോടം said...

#
കഥകളിയുടെ 'പൂര്‍ണ്ണരൂപം' - രാമനാട്ടം എന്നോ? 'പൂർവ്വരൂപം' എന്നായൈരിക്കും ഉദ്ദേശിച്ചത് അല്ലെ?