Friday, November 5, 2010

ഗാഥാ പ്രസ്ഥാനം

  • ഗാഥ എന്ന പദത്തിന്റെ അര്‍ത്ഥം - പാട്ട്
  • ഗാഥ എന്ന പദം മലയാളത്തില്‍ ആദ്യം കാണുന്നത് - ഉണ്ണിചിരുതേവി ചരിതത്തില്‍
  • ശുദ്ധമലയാളത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ മഹാകാവ്യം - കൃഷ്ണഗാഥ
  • ഗാഥാ പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ള കാവ്യങ്ങളില്‍ പ്രഥമവും പ്രഥമഗണനീയവുമായത് - കൃഷ്ണഗാഥ
  • കൃഷ്ണഗാഥയിലെ വൃത്തം - മഞ്ജരി
  • മലയാളത്തില്‍ ഗാഥ വൃത്തത്തിന്റെ ആഗമം - തമിഴില്‍നിന്നും
  • കൃഷ്ണഗാഥയുടെ കര്‍ത്താവ്‌ - ചെറുശ്ശേരി
  • കൃഷ്ണഗാഥയിലെ പ്രതിപാദ്യം - ഭാഗവതം ദശമസ്കന്ധത്തിലെ ശ്രീകൃഷ്ണലീലകള്‍
  • കൃഷ്ണഗാഥയുടെ രചനക്കിടയാക്കിയ താരാട്ടുപാട്ട് - ഉന്തുന്തു............ന്താളെയുന്ത്
  • പ്രാചീന മലയാളത്തിലെ ത്രിമൂര്‍ത്തികള്‍ - തുഞ്ചന്‍ , കുഞ്ചന്‍ , ചെറുശ്ശേരി
  • ഗാഥാ പ്രസ്ഥാനത്തിലുള്‍പ്പെടുന്ന മറ്റൊരു കൃതി - ഭാരതഗാഥ
  • കവിതയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്രേക്ഷ ഉപയോഗിച്ച കവി - ചെറുശ്ശേരി
  • ഏറ്റവും കൂടുതല്‍ ഉല്‍പ്രേക്ഷകള്‍ ഉപയോഗിച്ചിട്ടുള്ള മലയാളഗ്രന്ഥം - കൃഷ്ണഗാഥ
  • ആരുടെ ആജ്ഞപ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് - ഉദയവര്‍മ്മന്‍ കോലത്തിരി
  • കൃഷ്ണഗാഥ രചിച്ചത് ചെറുശ്ശേരിയല്ല എന്ന വാദം ആദ്യമായി ഉന്നയിച്ചത് - ' കവനോദയം ' മാസികാ പ്രവര്‍ത്തകര്‍
  • ചെറുശ്ശേരി എന്നത് ഗ്രന്ഥനാമമാണെന്ന് അഭിപ്രായപ്പെട്ടത് - കുണ്ടൂര്‍ നാരായണമേനോന്‍

    കൃഷ്ണഗാഥയുമായി ബന്ധപ്പെട്ട കൃതികള്‍

  • കൃഷ്ണഗാഥാ പ്രവേശിക – അവതാരിക – വടക്കുംകൂര്‍ രാജരാജവര്‍മ്മ
  • ഗാഥാ പ്രവേശകം - കൃഷ്ണഗാഥാവ്യാഖ്യാനം- വടക്കുംകൂര്‍ രാജരാജവര്‍മ്മ
  • പാട്ടുകവിതകളുടെ പ്രസക്തി - ഡി. കൃഷ്ണന്‍നായര്‍
  • കൈരളിസമക്ഷം - ശൂരനാട് കുഞ്ഞന്‍പിള്ള
  • പഞ്ചാനനന്റെ വിമര്‍ശനത്രയം - ഡോ.പി.കെ.നാരായണപിള്ള
  • കൃഷ്ണഗാഥ (സാഹിത്യ അക്കാദമി ) - ആമുഖം - ഡോ.ടി.ഭാസ്ക്കരന്‍

ഭാഗവതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ കൃതികള്‍

  • ഭാഗവതം കിളിപ്പാട്ട് - എഴുത്തച്ഛന്‍
  • കണ്ണശ്ശ ഭാഗവതം - നിരണം കവി (രാമപണിക്കര്‍)
  • ശ്രീകൃഷ്ണചരിതം മണിപ്രവാളം - കുഞ്ചന്‍ നമ്പ്യാര്‍
  • കൃഷ്ണഗാഥ – ചെറുശ്ശേരി
  • ഭാഗവത സംഗ്രഹം - കൈകുളങ്ങര രാമവാര്യര്‍
  • ഭാഗവത സാരസംഗ്രഹം - നാണുകുട്ടി മേനോന്‍

ഭാരതഗാഥ

  • ഭാരതഗാഥയുടെ വൃത്തം - മഞ്ജരി
  • ഭാരതഗാഥ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അതിനിട്ട പേര് - ചെറുശ്ശേരി ഭാരതം
  • ഭാരതഗാഥയുടെ ഇതിവൃത്തം - വ്യാസപ്രണീതമായ മഹാഭാരത കഥ
  • ഭാരതഗാഥ ആദ്യം പ്രസിദ്ധപ്പെടുത്തിയത് - ചിറക്കല്‍ കോവിലകത്തെ രാമവര്‍മ്മ രാജാവ്‌
  • സാഹിത്യ പഞ്ചാനന്റെ അഭിപ്രായത്തില്‍ ഭാരതഗാഥയുടെ കര്‍ത്താവ്‌ - ചെറുശ്ശേരി
  • ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായരുടെ അഭിപ്രായത്തില്‍ ഭാരതഗാഥയുടെ കര്‍ത്താവ്‌ - ചെറുശ്ശേരി
  • ' ഭാഗവതം ഗാഥ ' യുടെ കര്‍ത്താവ്‌ - കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍
  • ഉള്ളൂരിന്റെ അഭിപ്രായത്തില്‍ ഭാരതഗാഥയുടെ കര്‍ത്താവ്‌ - ഉദയവര്‍മ്മ കോലത്തിരിയുടെ സേവകനായ ഒരു നമ്പൂതിരി
    ഗാഥാ വൃത്തത്തില്‍ രചിക്കപ്പെട്ട മറ്റു ചില കൃതികള്‍

  • ഭാഗവതം ഗാഥ - കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍
  • മഗ്ദലനമറിയം , ചക്രഗാഥ – വള്ളത്തോള്‍
  • ദുരവസ്ഥ , കരുണ , സ്വാതന്ത്ര്യ ഗാഥ – ആശാന്‍
  • കര്‍ണ്ണഭൂഷണം , പിംഗള – ഉള്ളൂര്‍

No comments: