Friday, November 5, 2010

സഞ്ചാരസാഹിത്യം

  1. ഭാരതീയ ഭാഷകളില്‍ ആദ്യമായി എഴുതപ്പെട്ട ആദ്യത്തെ യാത്രാവിവരണം - വര്‍ത്തമാന പുസ്തകം
  2. പദ്യത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ യാത്രാവിവരണ കൃതി - ധര്‍മ്മരാജാവിന്റെ രാമേശ്വര യാത്ര
  3. മലയാളത്തില്‍ ഗദ്യത്തില്‍ എഴുതപ്പെട്ട പ്രഥമ സഞ്ചാര സാഹിത്യ കൃതി - വര്‍ത്തമാന പുസ്തകം
  4. വര്‍ത്തമാന പുസ്തകം അച്ചടിക്കപ്പെട്ടത്‌ - 1936
  5. പ്രസിദ്ധീകരണ വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം - ഗീവര്‍ഗീസ് മാര്‍ഗ്രിഗോറിയാസ്‌ മെത്രാപ്പോലീത്ത രചിച്ച ഒര്‍ശ്ലേം യാത്രാവിവരണം(1895)
  6. മലയാളത്തിലെ പ്രഥമ വിവര്‍ത്തനസഞ്ചാരകൃതി - ഒര്‍ശ്ലേം തിരുയാത്ര
  7. 'ചതുബാലായനചരിതം ' യാത്രാവിവരണത്തിന്റെ കര്‍ത്താവ്‌ - കൊച്ചുചാണ്ടിച്ചന്‍
  8. മലയാള പദ്യശാഖയിലുള്ള ആദ്യത്തെ യാത്രാവിവരണ കൃതി - ധര്‍മ്മരാജാവിന്റെ രാമേശ്വരയാത്ര (1784)
  9. സ്വന്തം യാത്രയുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ആദ്യത്തെ യാത്രാകാവ്യം - വൈക്കം പാച്ചുമൂത്തതിന്റെ ' കാശിയാത്രാ വര്‍ണ്ണനം ' (1854)
  10. യാത്രാവിവരണമേഖലയിലെ കുലപതി എന്നു വിശേഷിപ്പിക്കപ്പെടുന്നത് - എസ്.കെ പൊറ്റക്കാട്
  11. മലയാളത്തിലെ ആദ്യത്തെ ഹജ്ജ്‌ യാത്രാ ഗ്രന്ഥം - പി.മൊയ്തു ഹാജിയുടെ ' ഞാന്‍ കണ്ട അറേബ്യ'
  12. 1872 -ല്‍ കോഴിക്കോട് വിദ്യാവിലാസം പ്രസ്സില്‍ അച്ചടിച്ച ' കാശിയാത്രാ റിപ്പോട്ട'യുടെ കര്‍ത്താവ്‌ - കട്ടയാട് ഗോവിന്ദമേനോന്‍
  13. കൊച്ചുചാണ്ടിച്ചന്‍ രചിച്ച യാത്രാവിവരണം - ചതുബാലായനചരിതം
  14. വര്‍ത്തമാന പുസ്തകത്തെ ആദ്യമായി സഹൃദയ സമക്ഷം അവതരിപ്പിച്ചത് - ഡോ.പി.ജെ.തോമസ്‌
  15. വര്‍ത്തമാന പുസ്തകത്തിന് ശേഷം മലയാളത്തിലുണ്ടാകുന്ന ആദ്യ വിദേശയാത്രാ വിവരണം - ലണ്ടനും പാരീസും .
  16. മലയാളത്തിലെ ജോണ്‍ഗന്തര്‍ എന്നറിയപ്പെടുന്നത് - എസ്.കെ പൊറ്റക്കാട്
  17. സോവിയറ്റ് യൂണിയനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ആദ്യ യാത്രാവിവരണങ്ങള്‍ - ഞാന്‍ ഒരു പുതിയ ലോകം കണ്ടു .സോവിയറ്റ് യൂണിയനില്‍ എന്റെ അനുഭവങ്ങള്‍ (.കെ.ജി)
  18. .എം.എസ്.രചിച്ച യാത്രാ വിവരണം - കമ്മ്യുണിസം കേട്ടിപ്പടുക്കുന്നവരുടെ കൂടെ
  19. പൂര്‍വ്വാഫ്രിക്കയെ പശ്ചാത്തലമാക്കി എസ്.കെ.രചിച്ച കൃതി - കറാമ്പു
  20. സഞ്ചാരാനുഭവങ്ങളെ മുന്‍നിര്‍ത്തി എസ്.കെ. രചിച്ച കവിതാസമാഹാരങ്ങള്‍ - പ്രേമശില്പി , സഞ്ചാരിയുടെ ഗീതങ്ങള്‍
  21. ഇംഗ്ലണ്ടിനെക്കുറിച്ച് ഒരു വനിതയെഴുതിയ ആദ്യ യാത്രാവിവരണം - രാജ്യസഞ്ചാരം
  22. എസ്.കെ.യുടെ യാത്രാവിവരണങ്ങള്‍ - കാപ്പിരികളുടെ നാട്ടില്‍ , ഇന്തോനേഷ്യന്‍ ഡയറി , നൈല്‍ഡയറി , ഇന്നത്തെ യൂറോപ്പ് , പാതിരാസൂര്യന്റെ നാട്ടില്‍ , സോവിയറ്റ്‌ ഡയറി , ബാലിദ്വീപ്, നേപ്പാള്‍യാത്ര , ലണ്ടന്‍ നോട്ട്ബുക്ക്‌ , കെയ്റോ കത്തുകള്‍ , കാശ്മീര്‍ , മലയാനാടുകളത്തില്‍, ക്ലിയോപാട്രയുടെ നാട്ടില്‍ .

    ചില പദ്യകൃതികള്‍
  • നടുവത്ത് അച്ഛന്‍ നമ്പൂതിരി - അഷ്ടമി യാത്ര
  • കൊട്ടാരത്തില്‍ ശങ്കുണ്ണി - യാത്രാചരിതം
  • കുട്ടികുഞ്ഞു തങ്കച്ചി - ഗംഗാസ്നാനം ഓട്ടന്‍ തുള്ളല്‍, സേതുസ്നാനം ഓട്ടന്‍ തുള്ളല്‍
  • വെണ്മണി അച്ഛന്‍ നമ്പൂതിരി - രാമേശ്വരയാത്ര
  • വെണ്മണി മഹന്‍ നമ്പൂതിരി - സംഗമേശ യാത്ര
  • കെ.സി. കേശവപിള്ള - ശ്രീകവി സമാജയാത്രാ ശതകം, ശ്രീകൃഷ്ണരാജ കാശിയാത്ര
  • കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ - മദിരാശിയാത്ര
  • കെ.സി.നാരായണന്‍ നമ്പ്യാര്‍ - മദിരാശിയാത്ര
  • പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍ - വൈക്കം യാത്രാശതകം
  • ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍ - കുംഭകോണ യാത്ര
  • പന്തളം കേരളവര്‍മ്മ – ശബരിമല യാത്ര

സഞ്ചാര സാഹിത്യകൃതികള്‍

  • ബിലാത്തിവിശേഷം …......കെ.പി.കേശവമേനോന്‍ -വന്കടലിലെ തുഴവെള്ളക്കാര്‍ , ആള്‍ക്കൂട്ടത്തില്‍ തനിയെ
  • പശ്ചിമ യൂറോപ്പില്‍ ഒരു ഭാരതീയന്റെ പര്യടനം - .എസ് .പഞ്ചാബകേശയ്യര്‍
  • മനുഷ്യര്‍ നിഴലുകള്‍ - എം.ടി.വാസുദേവന്‍നായര്‍
  • ഞങ്ങളുടെ എഫ്.എം.എസ്.യാത്ര …......മന്നത്തു പത്മനാഭന്‍
  • ആപത്കരമായ ഒരു യാത്ര ….......സര്‍ദാര്‍ കെ.എം പണിക്കര്‍
  • ഒരു തീര്‍ഥയാത്ര …........തരവത്ത് അമാളുവമ്മ
  • അപ്പൂപ്പന്റെ കത്തുകള്‍ …........ ഗുരു നിത്യചൈതന്യയതി
  • വനവാസ സ്മരണകള്‍ - എം.ഭാഗീരഥിയമ്മത്തമ്പുരാന്‍
  • ഒരു മലയാളി കണ്ട ഇന്ത്യ …........ സി.ആര്‍.നാരായണന്‍
  • ഞാന്‍ കണ്ട യൂറോപ്പ്‌ …..... മിസിസ് സി.കുട്ടന്‍ നായര്‍
  • ഒരു വിദ്യാര്‍ത്ഥി ഇന്ത്യ …......ബാബു ചെങ്ങന്നൂര്‍
  • ക്രിസ്തുവിന്റെ നാട്ടില്‍ രണ്ടാഴ്ച …........ ആനി തയ്യില്‍
  • ഒറ്റ നോട്ടത്തില്‍ , ചൈന മുന്നോട്ട്..........ജോസഫ്‌ മുണ്ടശ്ശേരി
  • ഉണരുന്ന ഉത്തരേന്ത്യ , അമേരിക്കയിലൂടെ ….............എന്‍.വി.കൃഷ്ണവാര്യര്‍
  • അമേരിക്കന്‍ തിരശ്ശീല ….............തകഴി
  • എന്റെ ഭൂപ്രദക്ഷിണ വൃത്താന്തം …........എം.ജെ.നായര്‍
  • ലണ്ടന്‍ കത്തുകള്‍ …........സി.ബി.കുമാര്‍
  • ഒരു ഹിമാലയയാത്ര ….......... കെ.മാധവന്‍നായര്‍
  • എന്റെ കന്യാകുമാരി യാത്ര ….....കെ.പി.ദാമോദരന്‍ നായര്‍
  • ബംഗാളിലൂടെ …......എം കോവൂര്‍
  • ഇംഗ്ലണ്ടിലേക്ക്..............കെ.സി.ചാക്കോ
  • കഥപോലെ ജീവിതം ….......യു..ഖാദര്‍
  • ഓസ്ട്രേലിയ യാത്ര ….......ബിഷപ്പ്‌ ചുതുപറമ്പില്‍
  • രാജ്യ സഞ്ചാരം ….........വി.ടി.ഇന്ദുചൂഡന്‍
  • പുരുഷാന്തരങ്ങളിലൂടെ …........വയലാര്‍
  • ലിബിയന്‍ ജമാഹിരിയയില്‍ , കൊലണ്ടന്‍ കെയ്റോ , ലോകംചുറ്റിക്കണ്ടു ….....സി.എച്ച് .മുഹമ്മദ്‌കോയ
  • പുരി മുതല്‍ നാസിക്‌ വരെ , നിപ്പോണ്‍ നൊ ഒമെയ്ദ ….......വെട്ടൂര്‍ രാമന്‍നായര്‍
  • ആയിരത്തൊന്ന് രാത്രികളുടെ നാട്ടില്‍ …........ ഡാനിയേല്‍ ജോണ്‍
  • ഞങ്ങള്‍ കണ്ട ജപ്പാന്‍ ….....മിസിസ് കെ.എം മാത്യു
  • മാറുന്ന മൈന …..........വി.കെ.മാധവന്‍കുട്ടി
  • അമേരിക്കയില്‍ ഒരു മുത്തശ്ശി …........മിസിസ് എം.പി.പോള്‍
  • അറിവുകള്‍ അനുഭൂതികള്‍ …........അകവൂര്‍ നാരായണന്‍
  • തീ പിടിച്ച കപ്പലില്‍ …..........പി.ജെ.അബ്രഹാം
  • അരുണാചല്‍ കാടുകളില്‍ ….......... പി.എന്‍.വിജയന്‍
  • വാളക്കയം മുതല്‍ ട്രിപ്പോളി വരെ …......... മാത്തുക്കുട്ടി .ജെ.കുന്നപള്ളി
  • ആദോസ് മലയില്‍നിന്ന്............കെ.എം.റോയ്‌
  • യുദ്ധ സ്മരണകളിലൂടെ …..........സുജനപാല്‍
  • വോല്‍ഗയില്‍ മഞ്ഞുപെയ്യുന്നു …...പുനത്തില്‍ കുഞ്ഞബ്ദുള്ള
  • അമേരിക്കന്‍യാത്ര – ചിത്രങ്ങളും ചിന്തകളും ….........വി.ആര്‍ കൃഷ്ണയ്യര്‍
  • കുടജാദ്രിയില്‍ സംഗീതം , കുളിര് വേനല്‍മഴ ….........കാക്കനാടന്‍
  • ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍ …........കെ.ബാലകൃഷ്ണന്‍
  • കാളപ്പോരിന്റെ നാട്ടില്‍ …........ കെ.ടി.രാമവര്‍മ്മ
  • നവലോക പര്യടനം ….............വറുഗീസ്
  • രണ്ടിലയും ഒരു തിരിയും ….........എന്‍.ശ്രീകണ്ഠന്‍ നായര്‍
  • റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും - എം.പി.പൈലി
  • റഷ്യയില്‍ …......ആനി ജോസഫ്‌
  • ഓഫ് വീഡര്‍ സേഹന്‍ , പുതുമയുടെ ലോകം …...........കെ.ഭാസ്ക്കരന്‍ നായര്‍
  • ഭദ്രയുടെ സമതലങ്ങളില്‍ …..........സി.രാധാകൃഷ്ണന്‍
  • ഉത്തരസ്വാംദിശ, ഒരു യാത്രയുടെ ഓര്‍മ്മകള്‍ ….............ഡി.ബാബു പോള്‍

No comments: