Friday, November 5, 2010

വിവര്‍ത്തനം

  1. ഹിന്ദിയില്‍നിന്ന് തുളസീദാസ രാമായണവും തമിഴില്‍നിന്ന് സുബ്രഹ്മണ്യഭാരതിയുടെ കൃതികളും പരിഭാഷപ്പെടുത്തിയ കേരളീയ കവി - വെണ്ണിക്കുളംഗോപാലക്കുറുപ്പ്
  2. കേരളവര്‍മ്മയുടെ വിശാഖവിജയം മഹാകാവ്യം മലയാളത്തിലേക് വിവര്‍ത്തനം ചെയ്തത് - സി.വി.വാസുദേവഭട്ടതിരി
  3. കാളിദാസന്റെ കുമാരസംഭവത്തിന് ആദ്യമായുണ്ടായ വിവര്‍ത്തനം - .ആറിന്റെ വിവര്‍ത്തനം
  4. മലയാളഭാഷയിലെ ആദ്യ നാടകവിവര്‍ത്തനം - കേരളവര്‍മ്മയുടെ അഭിജ്ഞാനശാകുന്തളം
  5. അഭിഞ്ജാനശാകുന്തളത്തിന് കേരളവര്‍മ്മതന്നെ തയ്യാറാക്കിയ രണ്ടാമത് വിവര്‍ത്തനം - മണിപ്രവാള ശാകുന്തളം
  6. ആറ്റൂര്‍ കൃഷ്ണപിഷാരടിയുടെ ശാകുന്തള വിവര്‍ത്തനത്തിന്‌ നല്‍കിയ പേര് - കേരളശാകുന്തളം
  7. കേരളപാഠമനുസരിച്ച് ശാകുന്തളത്തിനുണ്ടായ വിവര്‍ത്തനം - കേരളശാകുന്തളം
  8. .ആര്‍ രചിച്ച ശാകുന്തളവിവര്‍ത്തനം - മലയാളശാകുന്തളം
  9. 'ചിന്താവിഷ്ടയായ സീത' ,'പ്രേമഗീതം' എന്നിവയ്ക്ക് സംസ്കൃത തര്‍ജ്ജമകള്‍ തയ്യാറാക്കിയത്- എന്‍.ഗോപാലപിള്ള
  10. മേല്പത്തൂരിന്റെ നാരായണീയത്തിന് ആദ്യമായി മലയാളവിവര്‍ത്തനം നടത്തിയത് - കെ.സി.കേശവപിള്ള
  11. ഇംഗ്ലീഷറിയാത്ത കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ ഹാംലെറ്റ്,ഒഥല്ലോ എന്നീ കൃതികളെ പരിഭാഷപ്പെടുത്താന്‍ സഹായിച്ചിരുന്നത് - . രാമച്ചന്‍ നെടുങ്ങാടി
  12. കേശവീയത്തിന് സംസ്കൃതവിവര്‍ത്തനമെഴുതിയത് - കെ.പി.നാരായണപ്പിഷാരടി
  13. വിക്ടര്‍ ഹ്യൂഗോയുടെ ലാമിറാബിലേക്ക് നാലപ്പാടന്‍ രചിച്ച വിവര്‍ത്തനം പാവങ്ങള്‍ ധര്‍മ്മപദം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് - മാധവന്‍ അയ്യപ്പത്ത്
  14. കുമാരനാശാന്‍ തര്‍ജ്ജമചെയ്ത ഏക നാടകം - പ്രബോധചന്ദ്രോദയം
  15. ഇന്ദുലേഖക്ക് ആദ്യ ഇംഗ്ലീഷ് വിവര്‍ത്തനം നടത്തിയത് - ഡബ്ളിയു ഡ്യൂമര്‍ഗ്(1891)
  16. ജാനകീ പരിണയതിനുണ്ടായ മലയാള വിവര്‍ത്തനം - ചാത്തുക്കുട്ടിമന്നാടിയാരുടെ ജാനകീപരിണയം
  17. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ മലയാളത്തിലേക് വിവര്‍ത്തനം ചെയ്തത് - അമ്പാടി ഇക്കാവമ്മ
  18. ഇബ്സന്റെ റോസ്മര്ഷോമിന് മലയാളത്തിലുണ്ടായ ആദ്യ സ്വതന്ത്ര പരിഭാഷ – മുല്ലക്കല്‍ ഭവനം (സി.നാരായണപിള്ള)
  19. ഭാഷാരഘുവംശം ആരുടെ രഘുവംശവിവര്‍ത്തനമാണ് - കുണ്ടൂര്‍ നാരായണമേനോന്‍
  20. ഗോസ്റ്റ്‌ പരിഭാഷക്ക് സി.ജെ.നല്‍കിയ പേര് - ഭൂതം
  21. മലയാള രഘുവംശത്തിന്റെ കര്‍ത്താവ് - പ്രൊ.എം.പി.രാഘവകുറുപ്പ്
  22. കേരളത്തില്‍ ഇബ്സണ്‍ന്റെ നാടകത്തിനുണ്ടായ ആദ്യ പരിഭാഷ – പ്രേതങ്ങള്‍
  23. ദ്രാവിഡവൃത്തത്തിലുള്ള പ്രഥമ രഘുവംശ പരിഭാഷ – രാമകൃഷ്ണരഘുവംശം
  24. കുമാരസംഭവ – രഘുവംശങ്ങള്‍ക്ക് ആധികാരികമായ ഗദ്യ തര്‍ജ്ജമ എഴുതിയ വിമര്ശകന്‍
  25. വാല്മീകി രാമായണത്തിനുണ്ടായ ആദ്യ വൃത്താനുവൃത്ത പരിഭാഷ - വള്ളത്തോളിന്റെ വാല്മീകി രാമായണം
  26. .ആറിന്റെ ആംഗല സാമ്രാജ്യം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് - കെ.സി.കേശവപിള്ള
  27. വിക്ടര്‍ ഹ്യൂഗോയുടെ ലാമിറാബിലെക്ക് മലയാളത്തിലുണ്ടായ വിവര്‍ത്തനം - പാവങ്ങള്‍ (നാലപ്പാട്ട് നാരായണമേനോന്‍ )
  28. കാമായനി എന്ന ഹിന്ദി മഹാകാവ്യത്തിന് (ജയശങ്കര്‍പ്രസാദ്‌) മലയാള പരിഭാഷ തയ്യാറാക്കിയത്-എം.ശ്രീധരമേനോന്‍
  29. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ വിവര്‍ത്തനം ചെയ്ത ഡച്ച് നോവല്‍ - അക്ബര്‍(ബ്രോവര്‍)
  30. മഹാഭാരതത്തിന് ആദ്യമായി വൃത്താനുവൃത്തപരിഭാഷ നടത്തിയത് - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
  31. ജോണ്‍ബനിയന്റെ പില്‍ഗ്രിംസ് പ്രോഗ്രസ്സിന് മലയാളത്തിലുണ്ടായ ആദ്യകാല വിവര്‍ത്തനം -തീര്‍ഥാടക പുരോഗതി - ജോസഫ്‌ പിറ്റ്
  32. കേരളവര്‍മ്മയുടെ മയൂര സന്ദേശം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത കവിത്രയകവി - ഉള്ളൂര്‍
  33. കേരളീയജീവിതം ചിത്രീകരിക്കുന്ന slayers's slain നു ആദ്യകാലത്തുണ്ടായ വിവര്‍ത്തനം - ഘാതകവധം
  34. ഉദ്ദാലകചരിതം എന്ന പേരില്‍ ഒഥല്ലോ വിവര്‍ത്തനം ചെയ്തത് - .ആര്‍.രാജരാജവര്‍മ്മ
  35. ചങ്ങമ്പുഴ ഗീതാഗോവിന്ദപരിഭാഷയ്ക്ക് നല്‍കിയിരിക്കുന്ന പേര് - ദേവഗീത
  36. എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ്‌ ഓഫ് ഏഷ്യക്ക് ആശാന്‍ തയ്യാറാക്കിയ തര്‍ജ്ജമ –
    ശ്രീബുദ്ധചരിതം
  37. ലൈറ്റ്‌ ഓഫ് ഏഷ്യ , പൌരസ്ത്യ ദീപം എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് - നാലപ്പാട്ട് നാരായണമേനോന്‍
  38. ഗീത കിളിപ്പാട്ട് രൂപത്തില്‍ ആദ്യം തര്‍ജ്ജമ ചെയ്തത് - മുതുകുളം പാര്‍വതിയമ്മ
  39. വള്ളത്തോള്‍ പരിഭാഷപ്പെടുത്തിയ വേദം - ഋഗ്വേദം
  40. ഭഗവത്ഗീതക്ക് മലയാളത്തിലുണ്ടായ ആദ്യ പരിഭാഷ - ഭാഷാഭഗവത്ഗീത(മലയിന്‍കീഴ് മാധവന്‍)
  41. അദ്ധ്യാത്മരാമായണം മലയാളത്തിലേക്ക് പദാനുപദം വിവര്‍ത്തനം ചെയ്തത് - കൊട്ടാരത്തില്‍ ശങ്കുണ്ണി
  42. നെഹ്റുവിന്റെ 'Discovery of India' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് - സി. എച്ച് കുഞ്ഞപ്പ
  43. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് - കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
  44. കഥാസരിത്സാഗരത്തിന് ആദ്യമായി മലയാളവിവര്‍ത്തനം എഴുതിയത് - കുറ്റിപ്പുറത്ത് കിട്ടുണ്ണിനായര്‍
  45. ജി.ശങ്കരക്കുറുപ്പ് തയ്യാറാക്കിയ മേഘസന്ദേശ തര്‍ജ്ജമ – മേഘഛ>
  46. കാളിദാസന്റെ ഋതുസംഹാരം വൃത്താനുവൃത്തം പരിഭാഷപ്പെടുത്തിയ ആദുനിക കവി - വിഷ്ണുനാരായണന്‍ നമ്പൂതിരി
  47. വെല്‍ഡല്‍ വില്‍ക്കിയുടെ ' One world ' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് - വി.ടി.ഇന്ദുചൂഡന്‍
  48. തിരുകുറള്‍, ചിലപ്പതികാരം എന്നീ തമിഴ് കൃതികള്‍ക്ക് വിവര്‍ത്തനമെഴുതിയ ആധുനിക കവി - എസ.രമേശന്‍ നായര്‍
  49. ഉമര്‍ഖയ്യാമിന്റെ റുബായിയത്തിന് ആദ്യമുണ്ടായ മലയാളപരിഭാഷ – ജീവിതരഹസ്യം (പി.ഗോവിന്ദമേനോന്‍)
  50. സൗന്ദരനന്ദം എന്ന അശ്വഘോഷന്റെ മഹാകാവ്യം വിവര്‍ത്തനം ചെയ്തത് - എന്‍.ഡി കൃഷ്ണനുണ്ണി
  51. ടെന്നിസിന്റെ ഈനോണ്‍ എന്ന കൃതിക്ക് ചങ്ങമ്പുഴ ചെയ്ത പരിഭാഷ – സുധാംഗദ
  52. കലിങ്കത്തുപ്പരിണി എന്ന തമിഴ് മഹാകാവ്യം വിവര്‍ത്തനം ചെയ്തത് - മേലങ്ങത്തു നാരായണന്‍ക്കുട്ടി
  53. ഷേക്സ്പിയറുടെ പെരിക്ലിസ് നാടകവിവര്‍ത്തനത്തിനായി പരിക്ലേശരാജാവിന്റെ കഥയെഴുതിയത് - പി.വേലായുധന്‍
  54. ദണ്‌ഡിയുടെ ദശകുമാരചരിതം (സംസ്കൃത ഗദ്യം) മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് - മുണ്ടൂര്‍ സുകുമാരന്‍
  55. ആശാന്റെ നളിനിക്ക് സംസ്കൃത പരിഭാഷ തയ്യാറാക്കിയത്- എന്‍.രാമന്‍പിള്ള
  56. ആശാന്‍ ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്ത രണ്ടു കൃതികള്‍ - മന:ശക്തി, രാജഗോയം
  57. കോട്ടയത്ത്‌ തമ്പുരാന്റെ രാമായണവിവര്‍ത്തനത്തിന് നല്‍കിയ പേര് - കേരളവര്‍മ്മ രാമായണം
  58. മലയാളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ ബൈബിള്‍ വിവര്‍ത്തനം നടത്തിയത് - ബെഞ്ചമിന്‍ ബെയ്‌ലി
  59. കമ്പരാമായണത്തിന് ഒരു കേരളഭാഷവിവര്‍ത്തനംതയാറാക്കിയത് - ജി.രാമകൃഷ്ണപിള്ള


No comments: