ജീവചരിത്രം
1. മലയാളത്തിലെ പ്രഥമ ജീവചരിത്ര ഗ്രന്ഥം – കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ വിവര്‍ത്തനം ചെയ്ത മഹച്ചരിതസംഗ്രഹം
2. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ രചിച്ച സംസ്കൃത ജീവചരിത്രകാവ്യം _ ശ്രീ വിക്ടോറിയ ചരിത്ര സംഗ്രഹം
3. ആധുനിക രീതിയിലുള്ള ആദ്യ മലയാള ജീവചരിത്രം _ വിശാഖം തിരുനാളിന്റെ മഹച്ചരിത സംഗ്രഹം
4. ഇന്ത്യാചക്രവര്‍ത്തിനി വിക്ടോറിയ അമ്മ മഹാരാജ്ഞി അവര്‍കളുടെ ചരിത്ര സംക്ഷേപം എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ് _ ആര്‍ച്ച് ഡീക്കന്‍ ഉമ്മന്‍ രാമന്‍
5. ദേവ്ജി ഭീമ്ജിയുടെ ജീവചരിത്രം രചിച്ചത് _ എ .ടി. കുഞ്ഞുണ്ണി
6. സ്മരണയായും ജീവചരിത്രമായും പരിഗണിക്കാവുന്ന ബി.കല്യാണിക്കുട്ടിയമ്മയുടെ കൃതി_ വ്യാഴവട്ട സ്മരണകള്‍
7. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മലയാളത്തില്‍ വന്ന ആദ്യ പുസ്തകം _ ശ്രീനാരായണ ഗുരു സ്വാമികള്‍(മയ്യനാട് കെ. ദാമോദരന്‍ )
8. ‘ശ്രീനാരായണ ഗുരുസ്വാമികള്‍’ എന്ന കൃതിയുടെ അവതാരിക എഴുതിയത്- ഇ.വി.കൃഷ്ണപിള്ള
9. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയത് – കുമാരനാശാനെക്കുറിച്ച്
10. കാറല്‍ മാര്‍ക്സിനെക്കുറിച്ച് മലയാളത്തില്‍ ആദ്യമുണ്ടായ ജീവചരിത്രം - കാറല്‍ മാര്‍ക്സ്-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
11. പി.രാജന്പിള്ളയുടെ ജീവചരിത്രം പദ്യത്തില്‍ തയ്യാറാക്കിയത് – വി.എ ഗോപാലപിള്ള
12. കുട്ടികള്‍ക്കായി കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ജീവചരിത്ര മാല ഏത്- മഹച്ചരിതമാല
13. വിശാഖ വിജയം ജീവചരിത്ര കാവ്യത്തിന്റെ കര്‍ത്താവ് - കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍
14. ജീവചരിത്ര സാഹിത്യം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് - കെ.എം.ജോര്‍ജ്
15. ജീവചരിത്ര വിഞ്ജാന കോശത്തിന്റെ എഡിറ്റര്‍ - എം.പി.അയ്യപ്പന്‍
16. ‘ജീവചരിത്രസാഹിത്യം മലയാളത്തില്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്-നടുവട്ടം ഗോപാലകൃഷ്ണന്‍
17. വി.കെ.കൃഷ്ണമേനോന്റെ ജീവചരിത്രം ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയത് –വി.കെ മാധവന്‍കുട്ടി
18. ‘കേരളഭാഷാ പ്രണയികള്‍’ എന്നപേരില്‍ തുടര്‍ച്ചയായി എട്ടു ജീവച്ചരിത്രമെഴുതിയത് –തോമസ് പോള്‍
19. ‘രണ്ടു സാഹിത്യകാരന്മാര്‍’ എന്ന കൃതിയില്‍ എ.ഡി ഹരിശര്‍മ്മ ആരുടെയെല്ലാം ജീവചരിത്രമാണ് എഴുതിയത് - കേരളവര്‍മ്മയുടെയും ഏ ആറിന്‍റെയും
20. തച്ചോളി ഒതേനന്റെ ജീവചരിത്രം രചിച്ചത് – കടത്തനാട്ടുമാധവിയമ്മ
21. ക്രിസ്തുദേവന്റെ ജീവിതത്തെ ആഴത്തില്‍ തൊട്ടറിഞ്ഞ യേശുദേവന്‍ എന്ന ജീവചരിത്രം രചിച്ചത് –കെ.പി.കേശവമേനോന്‍
22. ടോള്‍സ്റ്റോയിയുടെ കഥ, ദസ്തെയെവ്സകിയുടെ കഥ എന്നീ ജീവചരിത്രങ്ങളുടെ കര്‍ത്താവ്- കെ.സുരേന്ദ്രന്‍
23. ഏ.ആറിന്റെ മക്കളായ എം.ഭാഗീരഥി അമ്മതമ്പുരാനും എം.രാഘവവര്‍മ്മരാജയും ചേര്‍ന്ന് രചിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം – ഏ .ആര്‍.രാജരാജവര്‍മ്മ
24. ഡോ.ചെമ്പകരാമന്‍ പിള്ളയുടെ ജീവചരിത്രം രചിച്ചത് –പി.കെ.ബി.നായര്‍ -വിസ്മരിക്കപ്പെട്ട വിപ്ലവകാരി
25. ആശാനെക്കുറിച്ച് മൃത്യുഞ്ജയം കാവ്യജീവിതം എന്ന ഗ്രന്ഥം രചിച്ചത് –എം.കെ.സാനു
26. ഇ.എം.എസ്സിനെക്കുറിച്ചുള്ള രണ്ട് ജീവചരിത്രങ്ങള്‍ -അറിയപ്പെടാത്ത ഇ.എം.എസ്(അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്) ചരിത്രത്തിനോടൊപ്പം നടന്ന ഒരാള്‍ (എ.വി.അനില്‍കുമാര്‍)
27. നിരവധി കവികളുടെ ജീവചരിത്രക്കുറിപ്പുകളടങ്ങുന്ന ‘കവികലാപം’രചിച്ചത് –കടത്തനാട്ട് ഉദയവര്‍മ്മ
28. നിരവധി പേരുടെ ജീവചരിത്രമടങ്ങിയ ‘മഹച്ചരിതഭണ്ഡാഗാരം’ രചിച്ച രാജാവ് -വിശാഖം തിരുനാള്‍
29. ഡോ. കെ.എം.തരകന്‍ രചിച്ച ഉറൂബിന്റെയും ബഷീറിന്റെയും ജീവചരിത്രങ്ങള്‍ -അനശ്വരനായ ഉറൂബ്,അനുഗ്രഹീതനായ ബഷീര്‍
30. വിവേകാനന്ദ സരോവരം എന്ന പേരില്‍ വിവേകാനന്ദന്റെ ജീവചരിത്രം രചിച്ചത്- കൃഷ്ണന്‍ പാറപിള്ളി
31. പ്രേമ്ജിയെക്കുറിച്ച് മകന്‍ നീലന്‍ എഴുതിയ സ്മരണ - അച്ഛന്‍
ജീവചരിത്രങ്ങളും രചയിതാക്കളും






ഗുരുനാഥന്‍



































കേരളീയതര ജീവചരിത്രങ്ങള്‍
v ഡോ. രാധാകൃഷ്ണന്‍ _ സി.വി.ശ്രീധരന്‍
v ദസ്തേവ്സ്കി _ ജി.എന്‍.പണിക്കര്‍
v അലെക്സാണ്ടര്‍ _ പി.ദാമോദരന്പിള്ള
v അഡോള്‍ഫ് ഹിറ്റ്ലര്‍ _ എന്‍.വാസുദേവന്‍പിള്ള
v സമ്പൂര്‍ണ്ണ വിപ്ലവത്തിലേക്ക് _ പി.നാരായണക്കുറുപ്പ്
v സക്കീര്‍ ഹുസൈന്‍ _ കോസി. പി. ജോണ്‍
v സര്‍ദാര്‍ ഭഗവല്‍സിംഗ് _ കെ.ശങ്കരന്‍
v സ്വാമിവിവേകാനന്ദന്‍ _ എ.ജി കൃഷ്ണവാര്യര്‍
v വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ _ കെ.പി.ഉറുമീസ്
v വോള്‍ട്ടയര്‍ _ പി.കെ.പരമേശ്വരന്‍നായര്‍
v ബുക്കര്‍ . ടി വാഷിംഗ്ടണ്‍ _ കെ.പരമുപിള്ള
v ലിങ്കന്‍ _ കെ.എ പോള്‍
v ലോകമാന്യ ബാലഗംഗാധര തിലകന്‍ _ മേക്കുന്നത്ത് കമ്മാരന്‍ നായര്‍
v രാഷ്ട്രപിതാവ് _ കെ.പി.കേശവന്‍
v മോട്ടിലാല്‍ നെഹ്രു _ സി.നാരായണപിള്ള
v
No comments:
Post a Comment