Friday, November 5, 2010


നോവല്‍


  1. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ - .ചന്തുമേനോന്റെ ഇന്ദുലേഖ
  2. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍ - മാര്‍ത്താണ്ഡവര്‍മ്മ
  3. മാര്‍ത്താണ്ഡവര്‍മ്മയുടെ രചനയ്ക്ക് സി.വിയെ പ്രേരിപ്പിച്ച കൃതി - വാള്‍ട്ടര്‍സ്കോട്ടിന്റെ ഐവാന്ഹോ
  4. മലയാളത്തിലെ സ്കോട്ട് എന്ന് വിളിക്കുന്നത്‌ ആരെ - സി.വി യെ
  5. വാഗ്ദേവിയുടെ വീരഭടന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടതാര് - സി.വി.രാമന്‍പിള്ള
  6. സി.വി.രാമന്‍പിള്ള എഴുതിയതായി പറയപ്പെടുന്ന അപൂര്‍ണ്ണ നോവല്‍ - ദിഷ്ടടംഷ്ട്രം
  7. കലാമെന്മയില്‍ മുന്നിട്ടുനില്‍ക്കുന്ന സി.വിയുടെ കൃതി - രാമരാജബഹദൂര്‍
  8. തകഴിയുടെ ഏറ്റവും വലിയ നോവല്‍-കയര്‍
  9. ബഷീര്‍ എഴുതിയ ഉദാത്തമായ ദുരന്തനോവല്‍ - ബാല്യകാലസഖി
  10. തടവറയുടെ പശ്ചാത്തലത്തില്‍ ബഷീര്‍ രചിച്ച നോവല്‍ - മതിലുകള്‍
  11. സുകുമാരി എന്നാ നോവലിന്റെ കര്‍ത്താവ് - ജോസഫ്‌ കളിയില്‍
  12. സി.വി.രാമന്‍പിള്ളയുടെ സാമൂഹിക നോവല്‍ - പ്രേമാമൃതം
  13. ഭാഷയിലെ ആദ്യത്തെ അപസര്‍പ്പക (കുറ്റാന്വേഷണ) നോവല്‍ - അപ്പന്‍ തമ്പുരാന്റെ 'ഭാസ്ക്കര മേനോന്‍'
  14. 'ഭുതരായര്‍' എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ് - അപ്പന്‍ തമ്പുരാന്‍
  15. 'അക്ബര്‍' എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ് - കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍
  16. 'ചേരമാന്‍ പെരുമാള്‍' എന്നാ നോവലിന്റെ കര്‍ത്താവ് - കപ്പന കൃഷ്ണമേനോന്‍
  17. 'ഇന്ത്യ ചരിത്രത്തിലേക്ക്' നോവലിന്റെ അന്തരീക്ഷത്തെ വ്യാപിപ്പിച്ചത് - പള്ളത്തുരാമന്‍, 'അമൃതപുളിന'ത്തിലൂടെ
  18. അമ്പാടി നാരായണപ്പൊതുവാളിന്റെ 'കേരളപുത്രന്‍' എന്ന നോവലിന്റെ ഇതിവൃത്തം - പെരുമാള്‍ ഭരണത്തിന്റെ ചരിത്രം
  19. കേശവദേവിന്റെ നോവലുകളില്‍ പ്രഥമഗണനീയമായത്- ഓടയില്‍നിന്ന്
  20. എം. ടി വാസുദേവന്‍നായരുടെ പ്രസിദ്ധമായ ബോധധാരാ നോവല്‍ - മഞ്ഞ്
  21. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോവല്‍ - അവകാശികള്‍
  22. രണ്ടാമത്തെ ദൈര്‍ഘ്യമേറിയ നോവല്‍ - കയര്‍
  23. മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി രചിച്ച നോവല്‍ - രണ്ടാമൂഴം
  24. ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടിയ മലയാള നോവല്‍ - അഗ്നിസാക്ഷി
  25. വിക്ടര്‍ യൂഗോവിന്റെ 'ലെ മിറാബ്ലെ' യ്ക്ക് നാലപ്പാട്ട് നാരായണമേനോന്‍ നല്‍കിയ തര്‍ജ്ജമ – പാവങ്ങള്‍
  26. .ചന്തുമേനോന്റെ അപൂര്‍ണ്ണ നോവല്‍ - ശാരദ
  27. രാജലക്ഷ്മിയുടെ അപൂര്‍ണ നോവല്‍ - ഉച്ചവെയിലും ഇളംനിലാവും
  28. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവലുകളായി പരിഗണിക്കുന്നത് - കെ.നാരായണഗുരുക്കളുടെ പാറപ്പുറം, ഉദയഭാനു
  29. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍ - പറങ്ങോടീപരിണയം
  30. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ - ഹരിദാസി
  31. മലയാളത്തിലെ ആദ്യത്തെ പിക്കാറെസ്ക്ക് നോവല്‍( തെമ്മാടി നോവല്‍) - വിരുതന്‍ ശങ്കു
  32. വിരുതന്‍ ശങ്കു എഴുതിയതാര് - കാരാട്ട് അച്യുതമേനോന്‍
  33. നമ്പൂതിരി സമുദായ പ്രശ്നങ്ങള്‍ പരാമര്‍ശിച്ച ആദ്യ മലയാള നോവല്‍ - അപ്ഫന്റെ മകന്‍ (ഭവത്രാതന്‍ നമ്പൂതിരിപാട്
  34. പെരുമാള്‍ ഭരണത്തിന്റെ ചരിത്രം ഇതിവൃത്തമാക്കിയ അമ്പാടി നാരായണ പൊതുവാളിന്റെ നോവല്‍ -
    കേരളപുത്രന്‍
  35. ഗദ്യത്തിലുള്ള ഒരു സ്നേഹോപനിഷത്താണ് തകഴിയുടെ ചെമ്മീന്‍ എന്ന് പറഞ്ഞത് - എം .ലീലാവതി
  36. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളെ മലയാള നോവലില്‍ ആദ്യം അവതരിപ്പിച്ചത് - പി. കേശവദേവ്‌
  37. പഴശ്ശിരാജയെ നായകനാകി കെ.എം പണിക്കര്‍ രചിച്ച നോവല്‍ - കേരളസിംഹം
  38. സര്‍ സി.പി കഥാപാത്രമാകുന്ന തകഴിയുടെ നോവല്‍ - ഏണിപ്പടികള്‍
  39. മലയാളത്തിലെ ആദ്യ ബോധാധാരാ നോവല്‍ - പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍
  40. പുന്നപ്രവയലാര്‍ സമരത്തില്‍നിന്നു ആവേശമുള്‍ക്കൊണ്ട് തകഴി രചിച്ച നോവല്‍ - തലയോട്
  41. നോവലിനെകക്കുറിച്ചുണ്ടായ ആദ്യ മലയാള ഗ്രന്ഥം - നോവല്‍ സാഹിത്യം (എം.പി പോള്‍ )
  42. കുട്ടനാടന്‍ കര്‍ഷകതൊഴിലാളികളുടെ കഥപറയുന്ന തകഴി കൃതി - രണ്ടിടങ്ങഴി
  43. സ്വാതന്ത്രപ്രാപ്തിവരെയുള്ള കേരളീയ ജീവിതം പകര്‍ത്തുന്ന ദേവിന്റെ നോവല്‍ - അയല്‍ക്കാര്‍
  44. മലയാളത്തിലെ എമിലിബ്രോണ്ടി എന്നറിയപ്പെടുന്നത് - രാജലക്ഷ്മി
  45. ആത്മകഥാപരമായ എസ്. കെ കൃതി - ഒരു ദേശത്തിന്റെ കഥ
  46. മലബാറിലെ കുടിയേറ്റക്കാരുടെ കഥ പറയുന്ന എസ്. കെ പൊറ്റക്കാടിന്റെ കൃതി- വിഷകന്യക
  47. ബഷീറിന്റെ ഏറ്റവും വിവാദമായ കൃതി - ശബ്ദങ്ങള്‍
  48. പെണ്ണുങ്ങളുടെ ബുദ്ധി എന്ന് കൂടി പേരുള്ള ബഷീര്‍ കൃതി - പാത്തുമ്മയുടെ ആട്
  49. കര്‍ണന്‍ കഥാപാത്രമായി വരുന്ന നോവല്‍ - ഇനി ഞാനുറങ്ങട്ടെ
  50. പട്ടാള ജീവിതത്തിന്റെ കഥാക്കാരന്‍ - കോവിലന്‍
  51. ജന്മി കുടിയാന്‍ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുകാട്‌ രചിച്ച മറ്റൊരു രണ്ടിടങ്ങഴി എന്ന് പേരു വീണ നോവല്‍ - മണ്ണിന്റെ മാറില്‍
  52. പട്ടാള ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പാറപ്പുറത്ത് രചിച്ച കൃതി - നിണമണിഞ്ഞ കാല്‍പ്പാടുകള്‍
  53. കേരളീയ പശ്ചാത്തലത്തിലല്ലാതെ എം.ടി രചിച്ച നോവല്‍ - മഞ്ഞ്
  54. ജീ വിവേകാനന്ദന്‍ അവതരിപ്പിച്ച ശ്രദ്ധെയമായ സ്ത്രീ വ്യക്തിത്വം - കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മ
  55. ഒരു കഥാപാത്രതിനും പേര് നല്‍കാതെ ആനന്ദ്‌ രചിച്ച നോവല്‍ - മരണ സര്റ്റിഫിക്കറ്റ്
  56. ബഷീര്‍ നോവലുകളെ വിമര്‍ശിച്ച എം.ബി രഘുനാഥന്‍ നായരുടെ കൃതി - ഉപ്പൂപ്പന്റെകുയ്യാനകള്‍
  57. കൃതി,കാലം എന്നിങ്ങനെ രണ്ടു ലഘുനോവലുകലായി എഴുതപ്പെട്ട ആനന്ദിന്റെ നോവല്‍ - വ്യാസനും വിഘ്നേശ്വരനും
  58. പുന്നപ്രവയലാര്‍ സമരത്തില്‍ നിന്ന് വീര്യമുള്‍ക്കൊണ്ട് കേശവദേവ്‌ രചിച്ച കൃതി - തലയോട്
  59. ചങ്ങമ്പുഴ രചിച്ച ഏക നോവല്‍ - കളിത്തോഴി
  60. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ മാമാങ്കം എന്ന നോവല്‍ രചിച്ചത് - എം.ശ്രീധരമേനോന്‍
  61. കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ച സാറാജോസഫിന്റെ കൃതി - ആലാഹയുടെ പെണ്മക്കള്‍
  62. കുടിയേറ്റം പ്രശ്നമാവുന്ന ആദ്യമലയാള നോവല്‍ - വിഷകന്യക (എസ്. കെ)
  63. ഇബ്നുബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവല്‍ - ഗോവര്‍ദ്ധന്റെ യാത്രകള്‍
  64. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന്-ബഷീറിന്റെ കഥാപാത്രമായ മജീദിന്റെ പ്രസ്താവന ഏത് കൃതിയിലാണ് - ബാല്യകാലസഖി
  65. ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന മലയാറ്റൂരിന്റെ നോവല്‍ - വേരുകള്‍
  66. രോഗവും ആശുപത്രിയും പശ്ചാത്തലമാകുന്ന കെ.രാധാകൃഷ്ണന്റെ നോവല്‍ - ശമനതാളം
  67. നഹുഷ പുരാണം എന്ന രാഷ്ട്രീയ നോവലിന്റെ കര്‍ത്താവ്- കെ.രാധാകൃഷ്ണന്‍
  68. രാഷ്ട്രീയ സറ്റയര്‍ എന്ന് പറയാവുന്ന എന്‍.പി മുഹമ്മദിന്റെ നോവല്‍ - ഹിരണ്യകശിപു
  69. മലയാവര്‍ഗക്കാരുടെ കഥ ചിത്രീകരിക്കുന്ന മലയാറ്റൂരിന്റെ നോവല്‍ - പൊന്നി
  70. ആധുനികയുഗത്തിന്റെ മഹാഭാരതം എന്ന് വിശേഷിപ്പിക്കപ്പെട്ട നോവല്‍ - വിലാസിനിയുടെ അവകാശികള്‍
  71. സ്വദേശാഭിമാനി രചിച്ച നോവല്‍ - നരകത്തില്‍ നിന്ന്
  72. എം.ടി.യുടെ പൂര്‍ണമായ പേര് - മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍നായര്‍

6 comments:

റംല നസീര്‍ മതിലകം said...

ithu valiya sahayam thanne!
ajeesh sarinu nandi.
ramla.

Ancy teacher Ernakulam said...

valare prayojanapradam.thanks a lot.....

mary said...

Valare Nandhiundu ajeesh sarinodu

shana said...

thankyou for helping me to do my malayalam assignment

shana said...

thankyou for helping me to do my malayalam assignment

Joselet Joseph said...

നന്ദി, ഈ വിശദാംശങ്ങള്‍ക്ക്.
ആശംസകള്‍!
പുഞ്ചപ്പാടം