ഭാഷ ചരിത്രം സംസ്കാരം
- മലയാളം ഉള്‍പ്പെടുന്ന ഭാഷാഗോത്രം - ദ്രാവിഡം
- ദ്രാവിഡ ഗോത്രം എന്ന പേര് നിര്‍ദേശിച്ചതാര് - കാള്‍ഡ്വെല്‍
- പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ലിപി - വട്ടെഴുത്ത്
- ഭാരതത്തിന്റെ വടക്ക് പ്രചരിച്ചിരുന്ന ദ്രാവിഡഭാഷ – ബ്രാഹുയി
- കേരള പരാമര്‍ശമുള്ള ആദ്യത്തെ സംസ്കൃത കൃതി - ഐതരേയ ആരണ്യകം
- കേരളത്തെ പരാമര്‍ശിക്കുന്നതും കാലം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം - കാര്ത്ത്യായനന്റെ വാര്‍ത്തികം
- കേരള ചരിത്ര പ്രാധാന്യമുള്ള തപതീസംവരണം , സുഭാദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെ കര്‍ത്താവ് -കുലശേഖര വര്‍മ്മ
- കേരളത്തെപ്പറ്റി വ്യക്തമായ പരാമര്‍ശമുള്ള ശിലാശാസനം - അശോക ചക്രവര്‍ത്തിയുടെ രണ്ടാം ശിലാശാസനം (ബി.സി. 272 -232)
- മൂഷകവംശം കാവ്യം രചിച്ചത് - അതുലന്‍
- കേരളോല്‍പ്പത്തിയില്‍ കൊടുങ്ങല്ലൂരിന് പറയുന്ന പേര് - അല്ലൂര്‍
- ഇന്നത്തെ പെരിയാറിന് കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ കൊടുത്തിരിക്കുന്ന പേര് - ചൂര്‍ണ്ണി നദി
- 'അഷ്ടാദ്ധ്യായി' ക്ക് വാരത്തികം എഴുതിയത് - കാര്‍ത്ത്യായനന്‍
- 'അഷ്ടാദ്ധ്യായി ' ക്ക് മഹാഭാഷ്യം എഴുതിയത് - പതഞ്ജലി
- ശങ്കരാചാര്യരുടെ ' ശിവാനന്ദ ലഹരിയില്‍ ' പരാമര്‍ശിക്കുന്ന കേരളീയ ചക്രവര്‍ത്തി ആര് - രാജശേഖരന്
- കൊച്ചിയെക്കുറിച്ച് ആദ്യമായെഴുതിയ വിദേശസഞ്ചാരി - മാഹ്വാന്‍
- ശങ്കരനാരായണീയം രചിച്ചത് - ശങ്കരനാരായണനന്
- പ്രാചീനഭരണകാലത്തെ പ്രധാന തുറമുഖങ്ങള്‍ - മുസിരിസ്സ്, തിണ്ടിസ്, ബരക്കേ, നെല്ക്കിണ്ട
- ' പ്രദ്യുമ്നാഭ്യുദയം ' സംസ്കൃതനാടകം രചിച്ചത് - രവിവര്‍മ കുലശേഖരന്
- പെരിപ്ലസുകാരന്‍ കേരള രാജ്യത്തെയും രാജാവിനെയും പരാമര്സിക്കുന്നതെങ്ങനെ - കേരോബോത്രാസ് (രാജാവ്),ലിമുരികെ (രാജ്യം)
- അലങ്കാര സര്‍വ്വസ്വ ' ത്തിനു വ്യാഖ്യാനം രചിച്ചത് - രവിവര്‍മ കുലശേഖരന്റെ സദസ്യനായിരുന്ന സമുദ്രബന്ധന്‍
- കേരളം സന്ദര്‍ശിച്ച യവന സഞ്ചാരികള്‍ - പ്ലിനി , ടോളമി
- ശിവവിലാസത്തിന്റെ കര്‍ത്താവ് - ദാമോദര ചാക്യാര്‍
- വടക്കന്പട്ടുകളും മറ്റു ചിലപാട്ടുകളും - തച്ചോളിപാട്ടുകള്‍ , മാര്‍ഗം കളിപ്പാട്ട്, കല്യാണപ്പാട്ട് , പള്ളിപ്പാട്ടുകള്‍ , മാപ്പിളപ്പാട്ടുകള്‍
- ചില തെക്കന്‍പാട്ടുകള്‍ - കണിയാംകുളത്ത് പോര്, ഇരവികുട്ടിപ്പിള്ളപ്പോര് , പുതുവാതപ്പാട്ട്, ദിവാന്വെറ്റ്റി
- കൊച്ചിയുടെ മധ്യകാല ചരിത്രം നിര്‍മ്മിക്കാന്‍ സഹായകരമായ ബാലകവിയുടെ നാടകങ്ങള്‍ - രാമവര്‍മ്മ വിലാസം,രത്നകേദൂദയം
- നൂറ്റുവര്‍ സംഘങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - നാടുവാഴികളുടെ രക്ഷാസംഘങ്ങളായ പട്ടാളവിഭാഗം
- 'ഭ്രമരസന്ദേശ'ത്തിന്റെ കര്‍ത്താവ് - വാസുദേവന്‍
- മാമാങ്കത്തില്‍ പടവെട്ടിമരിച്ച വീരന്മാരെ പ്രകീര്‍ത്തിക്കുന്ന ചാവേര്‍ പാട്ടുകള്‍ - കണ്ടെര്മേനോന് പാട്ട്, രാമച്ച പണിക്കര്‍
- കേരളചരിത്ര രചനയ്ക്ക് സഹായകമായ തമിഴ്കൃതികള് - സംഘസാഹിത്യം (പതിറ്റുപത്ത്, അകനാനൂറ് , പുറനാനൂറ്, ചിലപ്പതികാരം , മണിമേഖല)
- ഒന്നാം ചേരസാമ്രാജ്യത്തിന്റെ രാജധാനി - വഞ്ചി മുതൂര്‍
- അകനാനൂരിലെ പ്രതിപാദ്യം - പ്രേമഗാനങ്ങള്‍
- പുറനാനൂരിലെ പ്രതിപാദ്യം - യുദ്ധഭരണ കാര്യങ്ങള്‍
- ചിലപ്പതികാരത്തിന്റെ കര്‍ത്താവ് - ഇളങ്കോ അടികള്‍
- പെരുമാള്‍ തിരുമൊഴിരചിച്ചത് - കുലസേഖര ആള്‍വാര്‍
- ചേരമാന്‍ പെരുമാള്‍ നായരുടെ ജീവിതകഥ ആഖ്യാനം ചെയ്യുന്ന പെരിയപുരാണം രചിച്ചത് - ചേക്കിഴാര്‍
- കുലശേഖരന്മാരുടെ പട്ടണം - മഹോദയപുരം
- ' നാനദേശികള് ' എന്ന വാണിജ്യ സംഘത്തെക്കുറിച്ച് പരാമര്‍ശമുള്ള ശാസനം - ചേര ശാസനം
- പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ചു കൊണ്ട് കൊല്ലവര്‍ഷം 871ല്കേരളവര്മ്മ പുറപ്പെടുവിച്ച ശാസനം - തിരുവിതാം കോട്ട ശാസനം
- കേരളത്തിലെ അടിമത്തത്തെക്കുറിച്ച് പരാമരശമുള്ള ആദ്യത്തെ രേഖ – അയ്യനടികള്‍ തിരുവടികളുടെ തരിസാപള്ളിശാസനം
- കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖ – ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ പാലിയം ചെപ്പേട്
- കേരളത്തിലെ ഏറ്റവും പഴയ നാണയമായി കരുതുന്നത് - പരശുരാമന് നടപ്പാക്കിയതെന്ന് പറയപ്പെടുന്ന ' രാശി '
- സ്ഥാണുരവിയുടെ കാലത്ത് നിര്‍മ്മിച്ച ഗോളനിരീക്ഷ്ണ ശാലയുടെ മേല്‍നോട്ടം നടത്തിയിരുന്ന പണ്ഡിതന് - ശങ്കരനാരായണന്
- കുലശേഖരഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്ന വാണിജ്യ സംഘങ്ങള്‍ - അഞ്ചുവണ്ണം , മണിഗ്രാമം , വളഞ്ചിയര്‍,നാനാദേശികള്‍.
- ഏഴിമലയിലെ പ്രശസ്തനായ രാജാവ് - നന്നന്‍
- ഏഴിമല രാജ്യത്തെ സംഘകാല കവികള്‍ - പരണര്‍ , അഴിശി
- ഏഴിമലയുടെ മറ്റൊരു പേര് - കൊങ്കായം
- ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന വിദ്യാശാല – കാന്തളൂര്‍ ശാല
- വര്‍ഷം തോറും കോഴിക്കോട്ടെ തളി ക്ഷേത്രത്തില്‍ സാമൂതിരിയുടെ രക്ഷാധികാരത്തില്‍ സമ്മേളിച്ചിരുന്ന പണ്ഡിത സദസ്സ് - രേവതി പട്ടത്താനം
- കേരളോല്‍പ്പത്തിയനുസരിച്ച് മാമാങ്കം ഏര്‍പ്പെടുത്തിയത് ആര് - പെരുമാക്കന്മാര്
- അവസാന മാമാങ്കം നടന്നത് - 1743
- മാമാങ്കം നടത്തിയിരുന്ന സ്ഥലം - തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തിനു മുന്‍പിലുള്ള മണല്‍പ്പുറത്ത്
- വള്ളുവക്കൊനാതിരിയുടെ ചാവേറുകള്‍ പുറപ്പെട്ടിരുന്ന ക്ഷേത്രം - തിരുമാന്ധാംകുന്ന് ക്ഷേത്രം
- രേവതി പട്ടത്താനം നടക്കുന്നത് - തുലാംമാസത്തിലെ രേവതീനാള് മുതല്‍ തിരുവാതിരനാള്‍ വരെ
- മഹാശില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് - ശവം സംസ്കരിക്കാനോ , മരിച്ചവരുടെ ഓര്‍മ്മ നിലനിര്‍ത്താനോ വേണ്ടി നിര്‍മിച്ച കൂറ്റന്‍ കല്ലുകള്‍ കൊണ്ട് പടുത്തുണ്ടാക്കിയ അറകളും സ്തംഭങ്ങളുമാണ് മഹാശിലകള്‍
- കേരളത്തില്‍ കാണുന്ന ചില മഹാസ്മാരകശിലകള് - കൊടുംകല്ലറകള്‍ , നന്നങ്ങാടികള്‍ , പഴുതറകള്‍ , നടക്കല്ലുകള്‍ , കുടക്കല്ല് , തൊപ്പിക്കല് , ശിലാനിര്‍മ്മിത ഗുഹകള്‍ തുടങ്ങിയവ
- സംഘകാലഘട്ടത്തിലെ കേരളനാടുകള് - വേണാട് , കുട്ടനാട് , കുടനാട്, പൂടിനാട് , കര്‍ക്കാനാട്
- സംഘകാലത്തെ രാജാക്കന്മാര് - ആയ് രാജാക്കന്മാര് , ചേര രാജാക്കന്മാര് , ഏഴിമല രാജാക്കന്മാര്
- പ്രധാന ആയ് രാജാക്കന്മാര് - ആയ് ആണ്ടിരന് ,തിതിയന്‍ , അതിയന്
- ആയ് ഭരണകാലത്തെ കവികള്‍ - കുട്ടുവന്‍ കീരനാര്‍ ,മുടമോചിയാര്‍
- ' പൊതിയന്‍ ചെല്വന് ' എന്ന് അകനാനൂറില് വര്‍ണ്ണിക്കപ്പെടുന്ന രാജാവ് - തിതിയന്‍
- സംഘകാലത്തെ കവിയത്രികള്‍ - ഔവയാര്‍ , കാക്കൈ പാടിനിയാര്‍ , നച്ചോളയാര്
- ബുദ്ധമത തത്വങ്ങളെ കുറിച്ച് ധാരാളം പരാമര്‍ശിക്കുന്ന കാവ്യം - മണിമേഖല
- ആദ്യത്തെ വിദേശ സഞ്ചാരി - ഫ്രയാര്‍ ജോദ്ധാനസ്
- കേരളീയ സംസ്കൃതസാഹിത്യം എന്നാ ഗ്രന്ഥത്തിന്റെ കര്‍ത്താവ്- വടക്കുംകൂര്‍ രാജരാജവര്‍മ്മ
- ഭൂഗോള പുരാണം എന്ന സംസ്കൃത ഗ്രന്ഥത്തിലെ പ്രതിപാദ്യം - കേരളത്തിലെ ജാതികളെപ്പറ്റി
- ആദ്യത്തെ കേരളീയ ചരിത്ര രചയിതാവ് - കെ.പി.പത്മനാഭമേനോന്‍
- ലീലാതിലകം രചിക്കപ്പെട്ട കാലത്തെ രാജാവ് - ആദിത്യവര്‍മ്മ
- ചെന്നാസു നമ്പൂതിരിപ്പാടിന്റെ തന്ത്രശാസ്ത്ര ഗ്രന്ഥം - തന്ത്ര സമുച്ചയം
- സ്ഫോടസിദ്ധി എന്ന മീമാംസ ഗ്രന്ഥം രചിച്ചത് - മണ്ഡനന് എന്ന പയ്യൂര്‍ പട്ടേരി
- അദ്ധ്യാത്മയുദ്ധം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് - വാഗ്ഭടാനന്ദന്
- കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളത്തിനടുത്ത ചേരമാന്‍ പറമ്പിന്റെ മറ്റൊരു പേര് - പേരും കോവിലകം
- കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി - കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി
- സാമൂതിരിയുടെ നാവികസേനയുടെ നേതൃത്വം - കുഞ്ഞാലിമരക്കാര്‍
- തെക്കേ മലയാളം എന്നറിയപ്പെടുന്ന പ്രദേശത്തില്‍ ഉള്‍പ്പെടുന്ന താലൂക്കുകള്‍ - കോഴിക്കോട് , ഏറനാട് , വള്ളുവനാട് , പൊന്നാനി , പാലക്കാട്
- കൊച്ചിയില്‍ ആദ്യമെത്തിയ ഇംഗ്ലീഷുക്കാരന് - റാല്‍ഫ് റിച്ച്
- primum emporium indac എന്ന് രേഖപ്പെടുത്തിയ തുറമുഖം - മുസിരിസ്സ്
- കുംഭമാസത്തിലെ കൊയ്ത്തിനു പറയുന്ന പേര് - പിച്ചാനം
- പന്നിക്കെട്ട് എന്ന ഗ്രാമീണ വിനോദം നിലനിന്നിരുന്ന സ്ഥലം മധ്യതിരുവിതാംകൂര്‍
- പ്രാചീനകേരളത്തിലെ ബുദ്ധ ക്ഷേത്രങ്ങള്‍ക്ക് നല്‍കിയിരുന്ന വസ്തുവകകളും വഴിപാടുകളും അറിയപ്പെടുന്നത് - പള്ളിച്ചന്തം
- അല്‍മേട മടങ്ങിയത്തിനു ശേഷം പകരം ഇന്ത്യയിലെത്തിയ വൈസ്രോയ് - അല്‍ഫോന്‍സ ഡി അല്‍ബുക്കര്‍ക്ക്
- യൂറോപ്യന്മാര് ഇന്ത്യയില്‍ ആദ്യം കെട്ടിയ കോട്ട – ഫോര്‍ട്ട് മാനുവല്‍
- വാസ്കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയ വര്‍ഷം - 1498 മെയ്
- മാവേലിക്കരക്കടുത്ത ഭരണിക്കാവിലെ ബുദ്ധ വിഗ്രഹത്തെ വിളിക്കുന്നത് - പുരത്തച്ചന്
- ഉഴിക്കുടി വിളയെന്നു കൂടി പേരുള്ള കേരളത്തിലെ പഴയ വിദ്യാകേന്ദ്രം - പാര്‍ത്ഥിവപുരം
- വേണാട് കായംകുളവുമായി നടത്തിയ യുദ്ധത്തിന്റെ ഓര്‍മ്മക്കായി നടക്കുന്ന ഒരാചാരം - ഓച്ചിറ പടയണി
- കേരളത്തില്‍ അടിമവ്യാപാരം നിരോധിക്കപ്പെട്ടത് - 1818 ല്‍
- അറബി സഞ്ചാരികള്‍ പറയുന്ന കുമര്‍ എന്ന രാജ്യം ഏത് - കന്യാകുമാരിയില്പെട്ട ആയി രാജ്യം
- പട്ടാമ്പി പഞ്ചാഗം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് - 1877 ല്‍ പുന്നശ്ശേരി നമ്പി
- പാലിയത്തച്ചന്റെ സാമര്‍ഥ്യം മൂലം ല്‍ തിരുവിതാംകൂര്‍ കൊച്ചി രാജാക്കന്മാര് തമ്മില്‍ ശുചീന്ദ്രത്ത് വെച്ച് പരസ്പരം ഒപ്പ് വെച്ച പ്രമാണം - അച്ചന് പ്രമാണം
- കൊല്ലവര്‍ഷം ആരംഭിച്ചത് - എ.ഡി. 825 ല്‍
- ശകവര്‍ഷം ആരംഭിച്ചത് - എ.ഡി. 78 മാര്‍ച്ച് 14 ന്
- കലിവര്‍ഷത്തില്‍ നിന്ന് കൊല്ലവര്‍ഷം കിട്ടാന്‍ കുറക്കേണ്ടുന്ന സംഖ്യ - 3926
- ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം - ഇന്ത്യന്‍ സസ്യങ്ങളുടെ ഔഷധ ഗുണങ്ങള്‍
- ഹോര്‍ത്തൂസ് മലബാറിക്കസ് പ്രസിദ്ധപ്പെടുത്തിയത് എവിടെ നിന്ന് - ആംസ്റ്റര്‍ഡാമില്‍ നിന്ന്
- പുലപ്പേടി - മണ്ണാപ്പേടി നിരോധിച്ചത് ആര് - കോട്ടയം കേരളവര്‍മ്മ
- 16-17 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന സത്യ പരീക്ഷകള്‍
ജലപരീക്ഷ – വൈശ്യര്‍ക്ക്
അഗ്നിപരീക്ഷ – ക്ഷത്രിയര്‍ക്ക്
വിഷപരീക്ഷ – ശുദ്രര്‍ക്ക്
തൂക്കുപരീക്ഷ – ബ്രാഹ്മണര്‍ക്ക്
- തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയത് - റാണി ഗൌരി ലക്ഷ്മിഭായി
- തിരുവിതാംകൂര്‍ ഭരണരംഗത്ത് ആധുനിക വല്‍ക്കരണം തുടങ്ങിയ ഭരണാധികാരി - റാണി ഗൌരി ലക്ഷ്മിഭായി
- കുണ്ടറ വിളംബരം നടന്ന വര്‍ഷം - 1809 ജനുവരി 11
- ആറ്റിങ്ങല്‍ കലാപം നടന്നത് - 1721
- ആദ്യമായി കേരളത്തിലെത്തിയ ബ്രിട്ടീഷ് വ്യാപാരി - ക്യാപ്റ്റന്‍ കീലിംഗ്
- മുറജപവും ഭദ്രദീപവും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആരംഭിച്ചത് - മാര്‍ത്താണ്ഡവര്‍മ്മ
- കുളച്ചല്‍ യുദ്ധത്തിന് ശേഷം തടവുകാരനായി പിടിച്ചു സൈനികത്തലവനായി നിയമിക്കപ്പെട്ട തടവുകാരന് - ഡിലനോയ്
- മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാര്‍ പരാജയപ്പെടുത്തിയ കുളച്ചല്‍യുദ്ധം നടന്ന വര്‍ഷം - 1741 ആഗസ്റ്റ് 10
- കുറിച്യര്‍ ലഹള നടന്നത് - 1812 ല്‍
- തിരുവിതാംകൂറിന്റെ സുവര്‍ണ കാലഘട്ടമായി അറിയപ്പെടുന്നത് - സ്വാതിതിരുനാളിന്റെ കാലഘട്ടം
- എസ്.എന്‍.ഡി.പി സ്ഥാപിതമായ വര്‍ഷം - 1903 ല്‍
- മലബാര്‍ ലഹള നടന്ന വര്‍ഷം - 1921 ല്‍
- അരുവിപ്പുറത്ത് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം - 1888 ല്‍
- ബ്രഹ്മസമാജം സ്ഥാപിതമായത് - 1898 ല്‍
- മലബാര്‍ സ്പെഷ്യല്‍ പോലീസ് സ്ഥാപിതമായ വര്‍ഷം - 1854 ല്‍
- തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ചത് - ശ്രീചിത്തിരതിരുനാള്‍
- സെന്റ് തോമസ് കേരളത്തില്‍ വന്ന വര്‍ഷം - എ.ഡി. 52 ല്‍ മാലിയന്ക്കരയില്
- പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച അച്ചടിശാലകള്‍ - കൊച്ചി , വൈപ്പിന്ക്കോട്ട
- പുന്നപ്രവയലാര്‍ സമരം - 1946 ല്‍
- മലയാളിമെമ്മോറിയല്‍ നടന്ന വര്‍ഷം - 1891 ജനുവരി 1
- നിവര്‍ത്തനപ്രക്ഷോഭം - 1932ല്‍
- ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയത് - 1931
- ഗുരുവായൂര്‍ സത്യാഗ്രഹം - 1931 ല്‍
- വൈക്കം സത്യാഗ്രഹം - 1924
- പൂക്കോട്ടൂര്‍ സംഭവം നടന്നത് - 1921 ആഗസ്റ്റ് 26
- സഹോദരസംഘം സ്ഥാപിതമായത് - 1921
- തൃശൂര്‍ ലഹള നടന്നത് - 1921 ഫെബ്രുവരി 20
- തൃശൂര്‍ വിദ്യുച്ഛക്തി സമരം നടന്നത് - 1936
- വാഗണ്‍ട്രാജഡി നടന്നത് - 1921 നവംബര്‍ 10
- ഈഴവമെമ്മോറിയല്‍ നടന്ന വര്‍ഷം - 1896 സെപ്തംബര്‍ 3
- സാധുജന പരിപാലന സംഘം സ്ഥാപിതമായത് - 1907
- വാലസമുദായ പരിഷ്കരണി സഭ സ്ഥാപിതമായത് - 1910 ല്‍
- വാലസമുദായ പരിഷ്കരണി സഭക്ക് നേതൃത്വം കൊടുത്തത് - പണ്ഡിറ്റ് കറുപ്പന്
- ഭാരതമാതാ അസോസിയേഷന് എന്ന രഹസ്യ സംഘടന രൂപം കൊണ്ടത് - 1910 ല്‍
- കല്പാത്തി പ്രക്ഷോപം നടന്ന വര്‍ഷം - 1925
3 comments:
ഗുണകരമായ ഈ പ്രവര്‍ത്തനം അഭിനന്ദനീയം.എല്ലാ ആശംസകളും.
ഇത്തരം ഒരു ശ്രമം നടത്തിയത് അഭിനന്ദിക്കാതെ വയ്യ എനിക്ക് ക്ലാസ്സിൽ ഒത്തിരി സഹായകമായി നന്ദി
കാലില്‍ ചുറ്റിപ്പിടിക്കുന്ന പുഴയെ കുറുകെ കടക്കുന്നതിന്റെ സര്‍വ്വ പ്രയാസവും ഉണ്ടായിട്ടുണ്ട്?
ഇത് എളുപ്പമല്ല മാഷേ...അഭിനന്ദനങ്ങള്‍.
ഇപ്പോള്‍ എച്ച് .എസ്സ് എസ്സ് ടി ക്കാര്‍ക്ക് വലിയ സഹായം
Post a Comment